ശാരീരിക വെല്ലുവിളികളിൽ തളർന്ന് പോകാതിരിക്കാൻ ചെറിയ മനക്കരുത്ത് മതിയാവില്ല. തിരുവനന്തപുരം സ്വദേശി ശാരദ ദേവിക്കും ജീവിതത്തിൽ കരുത്തായത് ദൃഢനിശ്ചയവും ആത്മവിശ്വാസവും തന്നെയാണ്. ജന്മനാ ശാരീരിക വെല്ലുവിളികളെ തുടർന്ന് ജീവിതം വീൽചെയറിലേക്ക് ചുരുങ്ങിയിട്ടും അവർ ഉന്നത വിദ്യാഭ്യാസം നേടി, സ്വയം ജോലിചെയ്ത് സമ്പാദ്യം കണ്ടെത്തി.
എട്ടുവസ്സുവരെ ശാരദാ ദേവിയും നടക്കുമായിരുന്നു. പിന്നീടാണ് നട്ടെല്ലിൽ ഒരു ശസ്ത്രക്രിയ നടന്നത്. അതിനുശേഷം തീർത്തും നടക്കാൻ വയ്യാതെയായി. എങ്കിലും മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിൽ അച്ഛനും അമ്മയും വളരെയധികം ശ്രദ്ധിച്ചു. പ്രതിസന്ധികളോട് പടവെട്ടി തിരുവനന്തപുരം വിമെൻസ് കോളേജിൽ നിന്ന് ബി.എയും എം.എയും നേടി.
കേരള സർവ്വകലാശാലയിലായിരുന്നു ഗവേഷണം. ശാരദാ ദേവി തന്റെ പി.എച്ച്.ഡി പ്രബന്ധം സമർപ്പിച്ചു കഴിഞ്ഞു. അതിനൊപ്പം കവിതയിലും ഒരു കൈനോക്കി. ശാരദാ ദേവി തന്റെ അതിജീവന കഥ പറയുന്നു.
Content Highlights: Fight and struggle of Sharada Devi Differently abled woman from trivandrum
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..