2014ൽ നടന്ന ഒരു ലോറി അപകടത്തിൽ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായതാണ് ഷിയാദിന്. പക്ഷേ വെളിച്ചവും കണ്ണുകളുമായി അച്ഛൻ ഷിബു കൂടെയുള്ളപ്പോൾ അദ്ദേഹത്തിന് കണ്ണുകളില്ലാത്തതിന്റെ ബുദ്ധിമുട്ടുകളേതുമില്ല. ലോട്ടറി കച്ചവടം ആണ് ഈ അച്ഛനെയും മകനെയും പ്രതിസന്ധികളെ നേരിട്ട് തളരാതെ മുന്നേറാന്‍ സഹായിക്കുന്നത്.
അച്ഛന്റെ നിഴലായി ദിവസവും മുപ്പത്തിയഞ്ചു കിലോമീറ്ററോളം യാത്ര ചെയ്യാനിഷ്ടമാണ് ഷിയാദിന്. ചുറ്റും കാണുന്ന കാഴ്ചകളും സംഭവങ്ങളും അച്ഛന് വിവരിക്കും. കോട്ടയം മാന്നാനം പ്രദേശവാസികള്‍ക്കും സമീപസ്ഥലങ്ങളിലേയും ജനങ്ങള്‍ക്ക് ഇരുവരും സുപരിചിതരാണ്. കഥകള്‍ പറഞ്ഞും ലോകം അറിഞ്ഞും ഇരുവരുടേയും യാത്ര അങ്ങനെ തുടരുകയാണ്.
Content Highlights: Blind man survival, Kottayam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..