ലോക്ക്ഡൗണില്‍ വീണുകിട്ടിയ സമയം ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ഗിഫ്‌റ്റോയും പിതാവ് ജോസും. കരകൗശല വസ്തുക്കളോട് മാത്രമല്ല, കപ്പലുകളോടുമുണ്ട്‌ ഗിഫ്‌റ്റോയ്ക്ക് കമ്പം. പായ്ക്കപ്പല്‍ മുതല്‍ ടൈറ്റാനിക് വരെയുണ്ട് ഗിഫ്‌റ്റോയുടെ വീട്ടില്‍. ചിരട്ട കൊണ്ടാണ് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതെങ്കില്‍ കപ്പലുകളുടെ നിര്‍മ്മാണം ഫോറക്‌സ് ഷീറ്റ് കൊണ്ടാണ്. 

സിനിമകളില്‍ കാണുന്നതും സ്വന്തമായുള്ള ആശയവും സമന്വയിപ്പിച്ചാണ് കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം. ജോലി കഴിഞ്ഞുള്ള സമയത്ത് കരകൗശല നിര്‍മ്മാണത്തില്‍ ശ്രദ്ധചെലുത്തുന്ന ഗിഫ്‌റ്റോയ്ക്ക് പൂര്‍ണപിന്തുണയും സഹായവുമായി അച്ഛന്‍ ജോസുമുണ്ട്.

Content Highlights: father and son makes models of ships in thrissur