രാജ്യം ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഉത്തര്‍പ്രദേശിലെ ലഖീംപുര്‍ ഖേഡിയിലേക്കാണ്. കര്‍ഷകസമരത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിലേക്ക്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് പോലും രേഖപ്പെടുത്താതെ 30 മണിക്കൂറാണ് കസ്റ്റഡിയില്‍വെച്ചത്. രാജ്യം മുറവിളി കൂട്ടിയപ്പോള്‍ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.

മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു. കൊലക്കുറ്റം ചുമത്തപ്പെട്ട ആശിഷ് മിശ്ര പുറത്തും കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ പോയവര്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അകത്തുമായി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര എന്നുമോര്‍ക്കണം. മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ.എ. ജോണി ലഖീംപുരിലെ സംഭവങ്ങള്‍ വിലയിരുത്തുന്നു.