കാലാവധി കഴിഞ്ഞ തന്റെ പഴയ കാർ ബാക് ഹോ എസ്കവേറ്റർ ആയി പരിഷ്കരിച്ചിരിക്കുകയാണ് ബെൻ ജേക്കബ് എന്ന തിരുവനന്തപുരത്തുകാരൻ .

കുട്ടിക്കാലം മുതൽ ജെസിബിയോടുള്ള ഇഷ്ടമാണ് ബെന്നിനെ  ചെറിയ മണ്ണുമാന്തി നിർമിക്കാനായി പ്രേരിപ്പിച്ചത്.  ഭാര്യക്ക്  വാങ്ങിയ സെക്കന്റ് ഹാൻഡ് കാർ കാലാവധി കഴിഞ്ഞ ശേഷം പൊളിച്ചു പണിയുകയായിരുന്നു. കാറിന്റെ പിൻഭാഗം എസ്കവേറ്ററായി മാറ്റിയത് നാലുമാസമെടുത്താണ് .

ചില ഭാഗങ്ങൾ ഗുജറാത്തിൽ നിന്നും വരുത്തി ബാക്കി ഭാഗങ്ങൾ സ്വന്തം വർക്ക് ഷോപ്പിൽ നിർമിക്കുകയും ചെയ്തു. കാറിനു മുകളിൽ ഇരുന്ന് നിയന്ത്രിക്കാവുന്ന ഈ കുഞ്ഞൻ മണ്ണുമാന്തി യന്ത്രം  പറമ്പിലെ കൃഷിക്കായാണ്  ഉപയോഗിക്കുന്നത്.  എസ്കവേറ്ററിന്റെ പുതുക്കിയ പതിപ്പ് നിർമ്മിക്കുവാനുള്ള ഒരുക്കത്തിലാണ് ബെൻ ജേക്കബ്