വംശനാശഭീഷണി നേരിടുന്ന  ഹിമപ്പുലികളെ ചൈനയില്‍ വീണ്ടും കണ്ടെത്തി. ഉത്തരപടിഞ്ഞാറന്‍ മേഖലയിലെ ക്വിന്‍ഗായിലാണ് ഹിമപ്പുലികളെ കണ്ടെത്തിയത്. മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ നാല് പുലികളുടെ ചിത്രമാണ് ഇന്‍ഫ്രാറെഡ് കാമറകളില്‍ പതിഞ്ഞത്. അതീവ സുരക്ഷയാണ് ഹിമപ്പുലികള്‍ക്ക് ഒരുക്കിയിരിക്കുന്നത്.