ആറളത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകള്‍; വനം വകുപ്പ് വാച്ചർമാർ രക്ഷപ്പെട്ടത് തലനാരിഴക്ക്


ആറളം വന്യജീവി സങ്കേത്തതിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള ആറളം പാലത്തിന് സമീപം ജനവാസ മേഖലയിലെ പുഴ തുരുത്തിൽ എത്തിയ രണ്ട് കൊമ്പനാനകളെ  തുരത്തുന്നതിനിടയിൽ വനം വകുപ്പ് വാച്ചർമാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇരിട്ടി: ആറളം വന്യജീവി സങ്കേത്തതിൽ നിന്നും 10 കിലോമീറ്റർ അകലെയുള്ള ആറളം പാലത്തിന് സമീപം ജനവാസ മേഖലയിലെ പുഴ തുരുത്തിൽ എത്തിയ രണ്ട് കൊമ്പനാനകളെ തുരത്തുന്നതിനിടയിൽ വനം വകുപ്പ് വാച്ചർമാർ രക്ഷപ്പെട്ടത് അത്ഭുതകരമായി. തുരുത്തിലെ പൊന്തക്കാടുകളിൽ മറഞ്ഞു നിന്ന കൊമ്പനാനകളെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടയിലാണ് വനപാലകർക്ക് നേരെ ആന പാഞ്ഞടുത്തത്. പടക്കം പൊട്ടിച്ച വാച്ചർ അനൂപ് ആനയുടെ പിടിയിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആന വരുന്ന വഴയിൽ നിന്നും മറ്റൊരു വഴിയിലൂടെ കാടിന് മറവിലേക്ക് പോകാൻ കഴിഞ്ഞതാണ് അനൂപിന് രക്ഷയായത്. അനൂപിന് സമീപത്ത് തന്നെയുണ്ടായിരുന്ന പ്രജീഷ് മരത്തിലേക്ക് ഓടിക്കയറിയതിനാലാണ് രക്ഷപ്പെട്ടത്.

ഒരാൾപൊക്കത്തിൽ എത്തുന്നതിന് മുൻപ് കൊമ്പൻ ചിന്നം വിളിച്ച് മരത്തിന് കീഴിൽ എത്തിയിരുന്നു. മരത്തിന്റെ കൂറ്റൻ കൊമ്പ് തകർത്തുകൊണ്ടാണ് ആന വനപാലകർക്ക് നേരെ പാഞ്ഞടുത്തത്. പടക്കം എറിഞ്ഞ അനൂപിന്റെ മണം പിടിച്ച് ആ വഴിയിലേക്ക് രണ്ട് ആനകളും തിരിഞ്ഞതാണ് പ്രജീഷിന് രക്ഷയായത്. പ്രജീഷ് കയറിയ മരത്തിൽ മറ്റ് മൂന്ന് വാച്ചർമാരും ആനയെ നിരീക്ഷിച്ച് നേരത്തെ കയറിയിരുന്നു. രാവിലെ ഏഴോടെ പുഴതുരത്തിൽകണ്ടെത്തിയ രണ്ട് ആനകളേയും 11 മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് ആറളം പാലത്തിനടിവശത്തുകൂടി വനത്തിനുള്ളിലേക്ക് തുരത്താൻ കഴിഞ്ഞത്. ഒരു വർഷത്തിനിടയിൽ രണ്ടാം തവണയാണ് ആനക്കൂട്ടം ആറളം പാലത്തിന് സമീപം എത്തുന്നത്.

Content Highlights: elephants attack forest officials at aralam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented