ലഹരിമാഫിയയെ തിരഞ്ഞെത്തി, കണ്ടെത്തിയത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ


ഭർത്താവിന്റെ കമ്പനിയിൽ നിന്നും ലഭിക്കുന്ന 3000 രൂപ പെൻഷൻ കൊണ്ടാണ് ഇവർ ജീവിതം തള്ളിനീക്കുന്നത്

എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന ആളൊഴിഞ്ഞ കെട്ടിടത്തിൽ 12 വർഷത്തോളമായി ഒറ്റയ്ക്ക് കഴിയുകയാണ് പീമ കുമാരി. കൊച്ചിയുടെ പ്രതാപകാലത്ത് ഭർത്താവിനൊപ്പം നേപ്പാളിൽ നിന്നും എത്തിയതാണിവർ. ഗുര്‍ഖ ജോലി ചെയ്തിരുന്ന ഭർത്താവ് മരിച്ചതോടെ പീമ കുമാരി ഒറ്റപ്പെട്ടു. ഭർത്താവിന്റെ കമ്പനിയിൽ നിന്നും ലഭിക്കുന്ന 3000 രൂപ പെൻഷൻ കൊണ്ടാണ് ഇവർ ജീവിതം തള്ളിനീക്കുന്നത്. മട്ടാഞ്ചേരിയിൽ ഇവർ താമസിക്കുന്ന ആളൊഴിഞ്ഞ കെട്ടിട്ടം ഇടിഞ്ഞുവീഴാറായ അ‌വസ്ഥയിലാണ്.

കാടുകയറിയ ഈ പരിസരത്തേക്ക് നാട്ടുകാർ പോലും അ‌ധികം വരാറില്ല. ഒഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് ലഹരിമാഫിയയുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇറങ്ങിയ സാമൂഹ്യപ്രവർത്തകരും നാട്ടുകാരുമാണ് പീമ കുമാരിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ ആണ് ഇപ്പോൾ താമസം. നേപ്പാളിൽ ബന്ധുക്കൾ ഉണ്ടെന്നും അവിടേക്ക് തിരിച്ച് പോകണമെന്നുമാണ് പീമ കുമാരിയുടെ ആവശ്യം.

Content Highlights: pima kumari, nepali women, homeless, kochi, gurkha, drugs, welfare workers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented