'രണ്ട് സ്ത്രീകളെയാണ് കഷണങ്ങളാക്കി മറവുചെയ്തിരിക്കുന്നത് എന്നറിഞ്ഞപ്പോള്‍ മനസ്സ് ആദ്യമായി മരവിച്ചു'


ട്രെയിന്‍ തട്ടി കഷണങ്ങളായതും, വെള്ളത്തില്‍ വീണ് അഴുകിയതും ജീര്‍ണ്ണിച്ചതുമൊക്കെയായി 4100-ഓളം ശവശരീരങ്ങളാണ് സോമന്‍ ഇതുവരെ പോലീസിനായി എടുത്തുകൊടുത്തിട്ടുള്ളത്...

മധ്യതിരുവിതാംകൂറില്‍ സോമനെ അറിയാത്ത പോലീസും സോമനറിയാത്ത പോലീസ് സ്റ്റേഷനുമില്ല. എല്ലാവരും അറച്ചുനില്‍ക്കുമ്പോള്‍ ഒരുമടുപ്പുമില്ലാതെ ജീര്‍ണിച്ച മൃതദേഹങ്ങള്‍ സോമന്‍ വാരിയെടുക്കും. പോസ്റ്റുമോര്‍ട്ടം കഴിയുംവരെ പോലീസിന് കൈത്താങ്ങായി നില്‍ക്കും. 34 വര്‍ഷമായി സോമന്‍ മൃതദേഹങ്ങള്‍ എടുക്കുന്നതിന് പോലീസിന് സഹായിയായി നില്‍ക്കുന്നു.

ട്രെയിന്‍ തട്ടി കഷണങ്ങളായതും, വെള്ളത്തില്‍ വീണ് അഴുകിയതും ജീര്‍ണ്ണിച്ചതുമൊക്കെയായി 4100-ഓളം ശവശരീരങ്ങളാണ് സോമന്‍ ഇതുവരെ പോലീസിനായി എടുത്തുകൊടുത്തിട്ടുള്ളത്. ഇതുവരെയും അറപ്പോ മടുപ്പോ ഉണ്ടായിട്ടില്ല, എന്നാല്‍ ഇലന്തൂരില്‍ കുഴി തോണ്ടുംതോറും മനസില്‍ മരവിപ്പ് കൂടുകയായിരുന്നെന്ന് പറയുന്നു സോമന്‍.



രാവിലെ എടത്വ ആശുപത്രിയില്‍ നില്‍ക്കുമ്പോഴാണ് സോമന് പോലീസിന്റെ വിളി വരുന്നത്. 'ഉടന്‍ ആറന്മുള പോലീസ് സ്റ്റേഷനില്‍ എത്തണം. അത്യാവശ്യമാണ്.' സാധാരണ വിളിക്കുമ്പോള്‍ പോലീസുകാര്‍ സോമനോട് യഥാര്‍ഥ കാര്യം പറയും, ചൊവ്വാഴ്ച അതുണ്ടായില്ല. രഹസ്യസ്വഭാവമുളള എന്തോ ആണെന്ന് തിരിച്ചറിഞ്ഞ സോമന്‍ 10 മണിയോടെ ആറന്മുളയിലെത്തി. അവിടെ നിന്ന് ഇലന്തൂരിലേക്ക്.

'ഇരട്ട നരബലി നടന്ന പറമ്പിലെത്തുമ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്. കുഴിതോണ്ടുമ്പോള്‍ വാര്‍ത്തകള്‍ കൂടുതലായി അറിഞ്ഞു. സംഭവം നരബലിയാണെന്നും രണ്ട് സ്ത്രീകളെയാണ് കഷണങ്ങളാക്കി മറവുചെയ്തിരിക്കുന്നതെന്നും അറിഞ്ഞപ്പോള്‍ മനസ്സ് ആദ്യമായി മരവിച്ചു'- സോമന്‍ പറയുന്നു.

'അതീവ ശ്രദ്ധയോടെ മണ്ണുനീക്കി ശരീരഭാഗങ്ങള്‍ പുറത്തെത്തിച്ചു. 10 മണിക്കൂറിലധികം ജോലികള്‍ നീണ്ടു. ഇതിനിടെ വെളളം മാത്രമായിരുന്നു ഭക്ഷണം. തനിക്കായി ഭക്ഷണം വാങ്ങിവെച്ചിരുന്നുവെങ്കിലും കഴിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ ആയിരുന്നില്ല' - സോമന്‍ പറയുന്നു. 52-കാരനായ സോമന്‍, തിരുവല്ല പാലിയേക്കര കാഞ്ഞിരമാലയില്‍ കുടുംബാംഗമാണ്.

Content Highlights: elanthur black magic murder, kerala police, soman, black magic murder kerala, crime news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented