മലയാളിയുടെ സ്വന്തം ദുല്‍ഖര്‍ സല്മാന് മൂലധനനിക്ഷേപമുള്ള വൈദ്യുത വാഹന കമ്പനിയായ 'അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവി'ന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തി. 'അള്‍ട്രാവയലറ്റ് എഫ്77' എന്ന പേരിലുള്ള ബൈക്കിന്റെ ഷാഡോ, എയര്‍സ്ട്രൈക്ക്, ലേസര്‍ എന്നീ മൂന്ന് മോഡലുകളാണ് എത്തിയിട്ടുള്ളത്. ഹൈ പെര്‍ഫോമെന്‍സ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ശ്രേണിയിലേക്കാണ് എഫ്77 എത്തുന്നത്. 3.80 ലക്ഷം മുതല്‍ 4.55 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
ഇലക്ട്രിക്ക് സൂപ്പര്‍ബൈക്കായ അള്‍ട്രാവയലറ്റിന്റെ ഡിസൈനുകളും ഫീച്ചറുകളും ആകര്‍ഷകമാണ്. ഒറ്റത്തവണ ചാര്‍ജില്‍ 307 കിലോമീറ്റര്‍ ഓടുമെന്നാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി അവകാശപ്പെടുന്നത്. വെറും 7.8 സെക്കന്റ് കൊണ്ട് 0-100 കി.മീ. വേഗത കൈവരിക്കും. മൂന്ന് റൈഡ് മോഡുകളുള്ള ബൈക്ക് 30 കെ.വി. പവറും 100 എന്‍.എം. ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ നല്‍കുക. ബാറ്ററിക്ക് 8 വര്‍ഷം വരെ വാറന്റിയും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. മണിക്കൂറില്‍ 147 കിലോമീറ്ററായിരിക്കും പരമാവധി വേഗത.
Content Highlights: ev f77 review, dulquer salman, electric super bike, auto drive
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..