-
ശരീരത്തില്‍ കൃത്രിമച്ചിറക് വെച്ച് പറക്കുകയാണ് വിന്‍സന്റ് റെഫ്റ്റ് എന്ന സാഹസികന്‍. യന്ത്രച്ചിറകില്‍ കുതിച്ചുയര്‍ന്ന് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച ആകാശ ദൗത്യത്തിന്റെ വിഡിയോ സമൂഹ മാധ്യങ്ങളില്‍ വൈറലാണിപ്പോള്‍. ദുബായ് സ്‌കൈഡൈവില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തിലാണ് വിന്‍സെന്റിന്റെ സോളോ ഫ്‌ളൈറ്റ് പറന്നത്.
ഫെബ്രുവരി പതിനാലിനാണ് വിന്‍സെന്റ് സോളോ ഫ്‌ളൈറ്റ് നടത്തിയത്. ടേക്ക് ഓഫ് ചെയ്ത് 8 സെക്കന്‍ഡ്സിനുള്ളില്‍ അദ്ദേഹം 100 മീറ്റര്‍ ഉയരത്തിലെത്തി. എന്നാല്‍ ഒരു കിലോമീറ്റര്‍ ഉയരത്തിലെത്താന്‍ വെറും 30 സെക്കന്റാണ് വിന്‍സെന്റ് എടുത്തത്. 1500 അടി താഴെ എത്തിയപ്പോള്‍ പാരച്യൂട്ടിന്റെ സഹായത്തോടെയാണ് വിന്‍സന്റ് ലാന്‍ഡ് ചെയ്തത്.
പിന്നീട് വിന്‍സന്റ് ഇന്‍സ്റ്റാഗ്രാമില്‍ തന്റെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചു. 'എന്റെ വലിയ ഒരു സ്വപ്നം യാഥാര്‍ഥ്യമായി. ഈ ദൗത്യത്തിന് പിന്നില്‍ ഒരു കിടിലന്‍ ടീം ഇല്ലായിരുന്നുവെങ്കില്‍ എനിക്കിത് അസാധ്യമായേനെ. വരും കാലങ്ങളില്‍ ഈ പരീക്ഷണം കൂടുതല്‍ വിജയകരമായാല്‍ ആകാശസഞ്ചാരത്തില്‍ ഒരു ചവിട്ടുപടിയായിരിക്കും സോളോ ഫ്‌ളൈറ്റെന്ന് വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..