'ഡ്രൈവിങ് നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പറ്റിയ പണിയല്ല' - എന്ന ഡയലോഗ് കേള്‍ക്കാത്ത പെണ്ണുങ്ങള്‍ കുറവായിരിക്കും. അതു കേട്ട് തളര്‍ന്നിരിക്കുന്നവരാണോ നിങ്ങള്‍! അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ നല്ല കിടിലന്‍ ടിപ്‌സുണ്ട് അഡ്വക്കേറ്റ് ഷാനിബ അലിയുടെ കൈയ്യില്‍. ഫേസ്ബുക്കിലൂടെ ഷാനിബ പങ്കുവെച്ച ഡ്രൈവിങ് ടിപ്‌സിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.