കോവിഡ് പോസിറ്റീവ് ആയതുകൊണ്ട് മാത്രം നെഗറ്റീവായ വർഷമാണ് കടന്നുപോയത്. അപ്പോഴും ആരോഗ്യപ്രവർത്തകരുടേതുൾപ്പെടെയുള്ള സേവനസന്നദ്ധതയും ത്യാഗവുമായിരിക്കും കഴിഞ്ഞവർഷത്തെ എടുത്തുപറയേണ്ട കാര്യങ്ങൾ. മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവിതം പണയപ്പെടുത്തിയ നിരവധി പേരുണ്ട് നമുക്കിടയിൽ. അതിലൊരാളാണ് ഡോ. അനു ഫിലിപ്പ്.
ഫോർട്ട്കൊച്ചിയിലെ ഏക ഫിസിഷ്യനാണ് ഡോ. അനു ഫിലിപ്പ്. രണ്ടുകുഞ്ഞുങ്ങളുടെ അമ്മ. ഫോർട്ട്കൊച്ചിയിൽ കോവിഡ് കെയർ സെന്റർ തുടങ്ങണമെന്ന ആവശ്യം വന്നപ്പോൾ മറ്റൊന്നും ആലോചിക്കാതെയാണ് ഈ അമ്മ ആ ചുമതലയേറ്റെടുക്കുന്നത്. ഇടയ്ക്ക് കോവിഡ് പോസിറ്റീവായി. 14 ദിവസത്തിന് ശേഷം വീണ്ടും സാധാരണജീവിതത്തിലേക്ക്.
പലർക്കും കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ ബുദ്ധിമുട്ടാണുണ്ടായിരുന്നതെന്ന് ഡോക്ടർ പറഞ്ഞു. പലരും ഒരിക്കലും ഇത്രനാളും മാറിനിന്നിട്ടില്ല. അതുകൊണ്ട് അവർക്ക് നല്ല മാനസികസമ്മർദം ഉണ്ടായിരുന്നു. മൊബൈൽ ഫോൺ ഇല്ലാത്തവരും അത് പ്രവർത്തിപ്പിക്കാൻ അറിയാത്തവരും ഉണ്ടായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..