സിഐഡി മൂസ സിനിമയിലെ നായ അർജുനെ ഓർമയില്ലേ? ഊണിലും ഉറക്കത്തിലും നായകനൊപ്പമുള്ള അർജുൻ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയിരുന്നു. ഇപ്പോഴിതാ അതുപോലെ അജിൻ എന്ന ഒരു ബാലന്റേയും അവന്റെ സന്തതസഹചാരിയായ നായ അർജുന്റെയും കഥയാണ് ശ്രദ്ധേയമാവുന്നത്. അജിൻ എപ്പോൾ സൈക്കിൾ എടുത്ത് ഇറങ്ങിയാലും അപ്പോൾ അർജുൻ ഓടിയെത്തും. പിന്നെ രണ്ട് പേരും കൂടിയുള്ള സൈക്കിൾ സവാരിയാണ്.