അട്ടപ്പാടി ആദിവാസി ഊരിൽ ആന്റിജൻ ടെസ്റ്റിന് വിമുഖത കാണിച്ചവരെ പാട്ടും ഡാൻസുമായി സൗഹൃദം സ്ഥാപിച്ച് കോവിഡ് പരിശോധന നടത്തി ഡോക്ടറും സംഘവും. അ​ഗളി സാമൂഹികാരോ​ഗ്യകേന്ദ്രത്തിലെ ഡോ. കെ.പി. അരുണും ഡ്രൈവർ കുഞ്ഞിരാമനുമാണ് അവർ. 25 പേരെ പരിശോധിച്ചതിൽ നാല് പേർക്ക് രോ​ഗം സ്ഥിരീകരിക്കുകയും ചെയ്തു.