ഡീസലിന് വില കുതിച്ചുയരുന്ന കാലമാണ് ഇത്. ചുരുങ്ങിയ ചിലവിൽ കോഴി മാലിന്യത്തിൽ നിന്ന് ഡീസലുണ്ടാക്കാം എന്ന കണ്ടുപിടിത്തത്തിന് വലിയ പ്രാധാന്യം കൈവന്നതും അതുകൊണ്ടാണ്. 

വയനാട് വെറ്റിനറി സർവകലാശാലയിലെ അസോ. പ്രൊഫ. ഡോ: ജോൺ എബ്രഹാം ആണ് കണ്ടുപിടിത്തത്തിന് പിന്നിൽ. കോഴി മാലിന്യത്തിൽ നിന്ന് കോഴിത്തീറ്റയും ഡീസലും വേർതിരിച്ചെടുക്കുന്ന വിദ്യയേക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു. ഈ കണ്ടുപിടിത്തത്തിന് പേറ്റന്റ് സ്വന്തമാക്കി വ്യാവസായികാടിസ്ഥാനത്തിൽ തയ്യാറാക്കാൻ മുന്നോട്ടു വരുന്നവർക്ക് കൈമാറാൻ തയ്യാറാണ് അദ്ദേഹം.