റോഡിലിറങ്ങി ആള്‍ക്കൂട്ടം; സാമൂഹിക അകലം വാക്കിലൊതുങ്ങി


സ്വന്തം ലേഖകന്‍

പലപ്പോഴും പോലീസുകാര്‍ക്ക് പോലും നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയായി

കോഴിക്കോട്: ലോക്ക്ഡൗണില്‍ നിയന്ത്രിത ഇളവുണ്ടായതും വിഷുവിന്റെ സദ്യവട്ടമൊരുക്കാനുള്ള തിരക്കിലും ആള്‍ക്കൂട്ടം കൊറോണയെ മറന്നു. കോഴിക്കോട് അടക്കമുള്ള നഗരങ്ങളില്‍ ജനക്കൂട്ടം റോഡിലിറങ്ങിയത് ജില്ലാ ഭരണകൂടത്തെയും പോലീസിനേയും വലച്ചു. സാധാരണ ദിവസത്തെ പോലെയായിരുന്നു ജനങ്ങള്‍ പാളയം മാര്‍ക്കറ്റിലും റോഡിലും ഇറങ്ങിയത്.

പലപ്പോഴും പോലീസുകാര്‍ക്ക് പോലും നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയായി. കൊറോണ ഹോട്ട്സ്പോട്ടില്‍ പെട്ട ജില്ലയാണ് കോഴിക്കോടെങ്കിലും ഇത്രയും ദിവസത്തെ അടച്ചുപൂട്ടല്‍ അപ്പാടെ ജനങ്ങള്‍ മറന്ന അവസ്ഥയായിരുന്നു. വിഷുക്കണിയും സദ്യയുമൊരുക്കാനായി കിലോമീറ്റര്‍ വാഹനമോടിച്ച് ആളുകള്‍ നഗരത്തിലെത്തി. പോലീസ് പരിശോധന ശക്തമാണെങ്കിലും സത്യവാങ്മൂലം കാണിച്ചാണ് ആളുകള്‍ നിരത്തിലിറങ്ങിയത്.

തിരക്ക് കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാകളക്ടറും സബ്കളക്ടറും നേരിട്ടെത്തി ആളുകളെ നിയന്ത്രിച്ചു. പലകടകളിലും ആളുകള്‍ കൂടി നിന്നത് കച്ചവടം വീണ്ടും കടുത്ത നിയന്ത്രണത്തിലാക്കി മാറ്റി. മൂന്ന് പേരില്‍ അധികം കൂടി നിന്നാല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും വന്നു.

വിഷുവിന്റെ തലേദിവസം പാളയത്ത് കാണാറുള്ള സാധാരണയുള്ള അത്ര തിരക്ക് അനുഭവപ്പെട്ടില്ലെങ്കിലും സദ്യയൊരുക്കാനുള്ള ആവേശത്തില്‍ തന്നെയായിരുന്നു ഇതുവരെ വീട്ടിലിരുന്നവര്‍. പച്ചക്കറി വരവില്‍ കുറവുണ്ടായിരുന്നുവെങ്കിലും വലിയ വിലക്കയറ്റവുമുണ്ടായിട്ടില്ല. ഇതും ആളുകള്‍ കൂടാന്‍ കാരണമായി.

കൈവിട്ട് പോവുമെന്ന് തോന്നിയതോടെ പാളയം മാര്‍ക്കറ്റിന്റെ പ്രധാന കവാടം വീണ്ടും പോലീസ് അടച്ചു. കൃത്യമായ സത്യവാങ്മൂലമില്ലാത്തവരെ കടത്തിവിട്ടുമില്ല. എങ്കിലും നഷ്ടപ്പെട്ടുപോയ ലോക്ക്ഡൗണ്‍ കാലത്തിന്റെ പ്രതാപം അല്‍പ്പമെങ്കിലും തിരിച്ച് പിടിക്കാനായതിന്റെ ആശ്വാസത്തിലാണ് പാളയം മാര്‍ക്കറ്റിലേയും നഗരത്തിലേയും കച്ചവടക്കാര്‍. എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും മത്സ്യമാര്‍ക്കറ്റിലുമൊക്കെ വലിയ തിരക്ക് തന്നെയുണ്ടായി. ഗ്രാമപ്രദേശങ്ങളിലും മറിച്ചായിരുന്നില്ല അവസ്ഥ. എല്ലാവരും വീട്ടിലുണ്ടാകുന്ന വിഷു ഇനിയൊരിക്കല്‍ ഉണ്ടാവില്ലെന്ന തിരിച്ചറിവില്‍ തല്‍ക്കാലം ദുരിതകാലത്തെ മറന്ന് ആഘോഷത്തിന്റെ മൂഡില്‍ തന്നെയായിരുന്നു ആളുകള്‍.

Content Highlights:Crowd On The Road by Forgetting Lockdown

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented