2020ൽ ഇന്ത്യയിൽ 'സ്ഥിരം ക്രൂരകൃത്യങ്ങൾ' കുറഞ്ഞെന്നും കലാപങ്ങൾ കൂടിയെന്നുമുള്ള ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പുറത്ത്. കോവിഡ് 19 നെ തുടർന്ന് മാസങ്ങളോളം രാജ്യം ലോക്ക്ഡൗണിലായിരുന്ന കഴിഞ്ഞ വർഷം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രാജ്യത്ത് വർഗീയ കലാപങ്ങൾ 2019നെ അപേക്ഷിച്ച് 96 ശതമാനം വർദ്ധിച്ചു.