കോവിഡ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രോഗികളാകുന്ന കുട്ടികളുടെ എണ്ണം ആശങ്കപ്പെടുത്തുംവിധം ഉയരുകയാണ്. മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. വാക്‌സിനെടുക്കാത്ത മുതിര്‍ന്നവര്‍ തന്നെയാണ് കുട്ടികളിലേക്ക് രോഗം എത്തിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ഏറെക്കാലമായി കുട്ടികള്‍ വീടുകളില്‍ അടച്ചു പൂട്ടിക്കഴിയുന്നതിനാല്‍ രോഗപ്രതിരോധശേഷി ആര്‍ജ്ജിക്കുന്നതില്‍ വന്ന കുറവും വെല്ലുവിളിയാണ്. മൂന്നാം തരംഗത്തില്‍ കുട്ടികളെ കോവിഡില്‍നിന്നു രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യണം?, കോവിഡ് ബാധിക്കുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാവുന്നുണ്ടോ വാക്‌സിനേഷന്‍ എത്രത്തോളം ഗുണം ചെയ്യും തുടങ്ങിയ വിഷയങ്ങളില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. കെ.കെ. അബ്ദുള്‍ റൗഫ്  മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

Content Highlights: covid case hike in kids and vaccine