'ആരോഗ്യമന്ത്രി നിന്റെ വഴിയില്‍ സോപ്പ് പതപ്പിക്കും' ഈ പാട്ട് കേട്ട് കൊറോണ പോലും കൈയ്യടിക്കും


കൊറോണക്കാലം ക്രിയേറ്റിവിറ്റിയുടെ കാലം കൂടിയായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കൊറോണയെന്ന കോവിഡ് 19 നെക്കുറിച്ച് നിരവധി ഗാനങ്ങള്‍ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ കരയാനും പറയാനും കഥപറഞ്ഞിരിക്കാനും എന്ന മാപ്പിളപാട്ടിന്റെ പാരഡി രൂപത്തില്‍ കൊറോണയെക്കുറിച്ച് ഗാനം ഇറങ്ങിരിക്കുകയാണ്. ഒറിജിനലിനെ വെല്ലുന്ന ഭംഗിയോടെയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. കൊറോണയോട് സംസാരിക്കുന്ന രീതിയിലാണ് ഓരോ വരികളും. പാട്ടിന്റെ ഏതാനം വരികള്‍ ഇങ്ങനെ.

കരയാനും പറയാനും ലോകമാകെ നിറയാനും നീയല്ലാതാരുണ്ട് കൊറോണേ..
എന്റെ കൈയിന്റെ കഴുകലില്‍ മനം മടുത്തിവുടുന്ന് പോയിടേണം ചെത്താന്റെ മോനേ...
ഞങ്ങടെ നാട്ടില്‍ നിന്റ കളിയല്‍പ്പം കുറയും
ഞങ്ങളുടെ ഭരണത്തില്‍ നിന്റെ ചങ്ക് പിടയും
അറിവുള്ള മലയാളി നിയമങ്ങള്‍ ശ്രവിക്കും.
ആരോഗ്യപ്രവര്‍ത്തകര്‍ ആശ്വാസങ്ങള്‍ തുടരും
മുഖ്യനെ കണ്ട് നീ മുട്ടു വിറച്ചീടും ആരോഗ്യമന്ത്രി നിന്റെ വഴിയില്‍ സോപ്പ് പതപ്പിക്കും.
പോലീസുകരും നാട്ടുകരും ഒത്ത് നിന്നെ കൊന്ന് കുഴിച്ചു മൂടിടും... ഇങ്ങനെ പോകുന്നു വരികള്‍. റഷീദ് പാറയ്ക്കല്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയത്. പാടിയിരിക്കുന്നത് ഹമീദ് കലഭവനാണ്. പാട്ട് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented