വിശ്രമില്ലാത്ത അടുക്കള ജോലിയോട് അവധി പറഞ്ഞ് കോഴിക്കോട് ബാലുശ്ശേരിയിലെ ഏഴ് കുടുംബങ്ങള്‍. പകരം പൊതു അടുക്കളയില്‍ നിന്നാണ് ഈ ഏഴുകുടുംബങ്ങള്‍ക്കും ഭക്ഷണം. കൂട്ടത്തിലൊരാളായ ആസ്യ എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കും. ചെലവ് മാസവസാനം വീതം വെക്കുന്നതിനൊപ്പം ആസ്യക്ക് പ്രതിഫലവും നല്‍കും. ഏഴ് കുടുംബത്തിലായി 26പേര്‍ക്കാണ് പൊതുഅടുക്കളയില്‍ ഭക്ഷണം ഒരുക്കുന്നത്