അയ്യായിരം തുളകളിൽ 2500 തുന്നിക്കെട്ടലുകൾ, ആണിയുടെ തല വെട്ടം കാണിക്കാതെ കയർ കൊരുത്തുകെട്ടി ഒരു ഉരു! ഉരു നിർമാണത്തിന് കേളികേട്ട  ബേപ്പൂർ ചാലിയത്ത് നിന്നും ഖത്തർ ലോകകപ്പ് പ്രദർശന വേദിയിലേക്ക് പോവാനൊരുങ്ങുകയാണ് ഈ കയർ ഉരു.

കാലാകാലങ്ങളായി ഉരു നിർമാണത്തി മേഖലയിൽ പേരുകേട്ട പി.ഐ അഹമ്മദ് കോയ ആന്റ് കമ്പനിയാണ് ഈ വിസ്മയ ഉരു ഖത്തറിൽ എത്തിക്കുന്നത്. പൂർണമായും കൈ കൊണ്ട് നിർമിച്ച ഈ തേക്ക് ഉരു അവസാനഘട്ട മിനുക്ക് പണിയിലാണ്.