ഭിന്നശേഷിക്കാരനായ ഉരുളികുന്നം ഇല്ലിക്കോണ്‍ കണിച്ചേരില്‍ വീട്ടില്‍ സുനീഷ് ജോസഫ് തന്റെ തുച്ഛവരുമാനത്തില്‍ നിന്ന് മിച്ചംപിടിച്ചാണ്   മകന് ഒരു സൈക്കിള്‍ വാങ്ങി നല്‍കിയത്. മകന്‍ ജെസ്റ്റിന് ഒന്‍പതാംപിറന്നാളിന് സമ്മാനമായി നല്‍കിയ ആ സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി മോഷണം പോയത്. 

സംഭവം മാതൃഭൂമി വാര്‍ത്തയിലൂടെയറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ സുനീഷിന്റെ മക്കള്‍ക്കായി പുതിയ സൈക്കിള്‍ വാങ്ങിനല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കോട്ടയം ജില്ലാകളക്ടര്‍ എം.അഞ്ജന വീട്ടിലെത്തി എണ്ണായിരം രൂപ വിലയുള്ള സൈക്കിള്‍ സമ്മാനിച്ചു. 

ഇരുകാലുകള്‍ക്കും കൈകള്‍ക്കും ശേഷിയില്ലാത്ത സുനീഷ് കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തിയാണ് ജീവിക്കുന്നത്. ഇദ്ദേഹത്തിന് കൂടുതല്‍ വരുമാനം ലഭിക്കാന്‍ അക്ഷയകേന്ദ്രം അനുവദിക്കാമെന്നും കളക്ടര്‍ ഉറപ്പുനല്‍കി