ഏറെ സ്‌നേഹം നല്‍കി വളര്‍ത്തുന്ന ഏത് മൃഗവും ആ വീട്ടുകാര്‍ക്ക് അവരുടെ പൊന്നോമനകളാണ്. അങ്ങനെ ഓമനിച്ച് വളര്‍ത്തുന്ന അവയ്ക്ക് എന്തെങ്കിലും ആപത്ത് വന്നാലോ? അത്തരമൊരു കഥയാണ് ഇനി പറയുന്നത്. 

തിരുവനന്തപുരത്തെ നിഷടീച്ചറുടെ വീട്ടില്‍ ധാരാളം പട്ടിക്കുട്ടികളുണ്ട്. എല്ലാവരും ടീച്ചറുടെയും ഭര്‍ത്താവിന്റെയും ഓമനകള്‍. കഴിഞ്ഞ മാസം ഏഴിന് അതില്‍ ഒരാളായ ബ്ലാക്കിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. അതീവഗുരുതരമായിട്ടാണ് ബ്ലാക്കിയെ ഡോക്ടര്‍ അനീസ് റാഫിക്ക് ബ്ലാക്കിയെ ടീച്ചര്‍ കൈമാറിയത്. രക്ഷപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത നിമിഷത്തിലും ഡോക്ടര്‍ അനീസ് ബ്ലാക്കിയെ കുഞ്ഞിനെ എന്ന പോലെ പരിചരിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. 

ആ വെപ്രാളത്തിനും വേദനയ്ക്കുമിടയില്‍ നന്ദിവാക്ക് പോലും നേരെ പറയാന്‍ നിഷ ടീച്ചര്‍ക്കായില്ല. ഒരു കുഞ്ഞിനെയെന്ന പോലെ ബ്ലാക്കിയെ പരിചരിക്കുക മാത്രമല്ല സ്വന്തം കൈയില്‍ നിന്ന് മരുന്നിനായി മുടക്കിയ തുക പോലും ഡോക്ടര്‍ തിരിച്ചു വാങ്ങിയതുമില്ല. വീട്ടിലെത്തിയ ഉടന്‍ ടീച്ചര്‍ ഡോക്ടറെ അഭിനന്ദിച്ച് നേരെ മന്ത്രിക്ക് ഒരു കത്തെഴുതി. ആ നിസ്വാര്‍ത്ഥ സേവനം ആരുമറിയാതെ പോവരുതെന്ന് ടീച്ചര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പാതിരാത്രി പോലും സേവന സന്നദ്ധനായ ഡോക്ടര്‍ക്ക് ഇന്ന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ഒന്നുമറിയാതെ ടീച്ചറുടെ മടിയില്‍ ഓമനക്കുഞ്ഞായി ബ്ലാക്കിയും