അന്നും കണിശക്കാരനായിരുന്നു വിജയൻ. തോണിയിൽ കയറി വേണം സ്കൂളിൽ പോകാൻ. അവിടെയും ക്യാപ്റ്റനായിരുന്നു. ക്യാപ്റ്റനെന്നാൽ അമരക്കാരനാണ് - സഹപാഠിയും പിണറായി വിജയന്റെ അധ്യാപകന്റെ മകളുമായ കെ.പി ശ്രീമതി പറയുന്നു. 

വർഷങ്ങൾക്കിപ്പുറം സഹപാഠി മുഖ്യമന്ത്രിയായപ്പോൾ ക്ലിഫ് ഹൗസിൽ പോയി കണ്ടിട്ടുണ്ട്. പിണറായിയുടെ കുടുംബവുമായി ഇപ്പോഴും അടുപ്പം പുലർത്തുന്ന റിട്ട.അധ്യാപിക ശ്രീമതി ടീച്ചർ സംസാരിക്കുന്നു.