കഴിഞ്ഞ ശിശുദിനത്തിന് ഓട്ടന്‍ തുള്ളല്‍ ഇന്ന് ഒപ്പന, ഇത് കുട്ടികളുടെ പ്രിയപ്പെട്ട ഉഷ ടീച്ചര്‍- ശിശുദിനാഘോഷങ്ങള്ക്കിടയില് കുട്ടികള്‍ക്കു മുമ്പില്‍ നിന്ന് മൈക്കും പിടിച്ച് സ്വന്തമായി എഴുതി ഈണം നല്കിയ പാട്ടു പാടി തകര്‍പ്പന്‍ ഒപ്പന കളിക്കുപ്പോള്‍ ടീച്ചര്‍ കുട്ടികളേക്കാള്‍ ചെറുതായി. തൃക്കരിപ്പൂര്‍ സെയ്ന്റ് പോള്‍സ് എ.യു.പി സ്കൂള്‍ പ്രീ പ്രൈമറി അധ്യാപികയായ എം.വി ഉഷയെ നമുക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. കഴിഞ്ഞ തവണ ശിശുദിനത്തില്‍ ഓട്ടന്‍ തുള്ളല്‍ കളിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ ടീച്ചര്‍ ഇക്കുറി ശിശുദിനത്തില്‍ ഒപ്പനയുമായാണ് എത്തിയത്.