ലോകത്തിലെ എല്ലാ മികച്ച ചെസ്സ് താരങ്ങളും ഒരുമിച്ച് പങ്കെടുക്കുന്ന ചതുരംഗ മാമാങ്കമാണ് ചെസ് ഒളിമ്പ്യാഡ്. പ്രായ, ലിംഗഭേദമന്യേ ആർക്കും പങ്കെടുക്കാം എന്നതാണ് ഈ ടൂർണമെന്റിനെ വ്യത്യസ്തമാക്കുന്നത്. ഓപ്പൺ വിഭാഗത്തിലാണ് ഈ സൗകര്യമുള്ളത്.
ലോക ചെസ്സ് ഫെഡറേഷനിൽ അഫിലിയേറ്റു ചെയ്ത അംഗരാഷ്ട്രങ്ങൾക്ക് മാത്രമാണ് ചെസ് ഒളിമ്പ്യാഡിൽ പങ്കെടുക്കാനുള്ള അവസരം. അംഗത്വമുള്ള ടീമുകൾക്ക് ഓരോ വിഭാഗത്തിലും ഓരോ ടീമിനെ പങ്കെടുപ്പിക്കാം. ഇത്തവണ 351 ടീമുകളാണ് പങ്കെടുക്കുന്നത്. ഇത് സർവകാല റെക്കോഡാണ്.
44-ാമത് ലോക ചെസ് ഒളിമ്പ്യാഡിന് യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടം നേടിയ തമിഴ്നാട്ടിലെ മഹാബലിപുരത്താണ് നടക്കുന്നത്. ഷെറാട്ടൺ കൺവെൻഷൻ സെന്ററിലാണ് മത്സരങ്ങൾ. നാലുവേദികളിലായി 187 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ആകെ 351 ടീമുകൾ മത്സരിക്കും. അതിൽ ഓപ്പൺ വിഭാഗത്തിൽ 188 ടീമുകളും വനിതാ വിഭാഗത്തിൽ 162 ടീമുകളുമാണ് മത്സരിക്കുന്നത്.
Content Highlights: Chess Olympiad
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..