നമ്മുടെ കാടുകളെ കാക്കുന്ന 1980-ലെ വന സംരക്ഷണ നിയമം പൊളിച്ചെഴുതാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഓയിൽ, നാച്വറൽ ഗ്യാസ് എന്നിവ കണ്ടെത്തുന്നതിനുള്ള ഖനനവും ഭൂമിക്കടിയിലൂടെയുള്ള പര്യവേഷണങ്ങളും വനഭൂമി വനസംരക്ഷണ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയതാണ് കേന്ദ്രത്തിന്റെ പുതിയ നിയമ ഭേദഗതികളിൽ പ്രധാനം. ഇത്തരം പ്രവർത്തനങ്ങൾക്ക് ഇനി സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലാതാകും.

ദേശീയോദ്യാനങ്ങൾക്കും ടൈഗർ റിസർവുകൾക്കും മാത്രമാകും ഇതിൽ നിന്ന് സംരക്ഷണം ലഭിക്കുക. വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന നിയമഭേദഗതിക്കെതിരേ അഭിപ്രായങ്ങളറിയിക്കാനുള്ള അവസാന തീയതി നവംബർ 1 ആണ്. fca.amendment@gov.in എന്ന വിലാസത്തിൽ ഇമെയിലായി നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം.