ചങ്ങനാശ്ശേരി പഴയപള്ളിക്കടുത്ത് ചായക്കട നടത്തിയിരുന്ന ഒരു ചെല്ലപ്പൻ പിള്ളയുണ്ടായിരുന്നു. പക്ഷേ ചെല്ലപ്പൻ പിള്ള എന്നുപറഞ്ഞാൽ മൂപ്പരെ ആർക്കും മനസ്സിലാവില്ല, 'ഇഡ്ഡലി പിള്ളേച്ചൻ' എന്ന് തന്നെ ചോദിക്കണം. ഇഡ്ഡലി പിള്ളേച്ചന്റെ സ്പെഷ്യൽ ഇഡ്ഡലി - താറാമുട്ട കോമ്പിനേഷന് നാട് മുഴുവൻ ഫാൻസായിരുന്നു. അതിന് കാര്യവുമുണ്ട്. ഇഡ്ഡലിക്ക് സാധാരണ കണ്ടുവരുന്ന വറുത്തരച്ച ചമ്മന്തിപ്പൊടിയോ ചട്നിയോ സാമ്പാറോ അല്ല പിള്ളേച്ചന്റെ കോമ്പിനേഷൻ. ഇഡ്ഡലിയും നല്ല വലുപ്പമുള്ള താറാമുട്ട റോസ്റ്റും കടലക്കറിയും കട്ടിച്ചമ്മന്തിയും വടയുമാണ് ഇവിടുത്തെ സ്പെഷ്യൽ. ഈ വെറൈറ്റി കോമ്പിനേഷൻ കഴിക്കാൻ സിനിമാക്കാരും സാഹിത്യകാരും അടക്കം നിരവധി പേർ എത്താറുണ്ട്.
Content Highlights: Idli Pillechan Changanassery
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..