യുക്രൈനിലെ ആറു വര്‍ഷത്തെ പഠനകാലത്തിന്റെ ഓര്‍മ്മയ്ക്കായാണ്‌ കിളിമാനൂരുകാരന്‍ റെജിന്‍ ബ്രിട്ടീഷ് ബ്രൗണ്‍ ഷോര്‍ട്ട് ഹെയര്‍ വിഭാഗത്തില്‍പ്പെട്ട പൂച്ചയെ നാട്ടിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. നാട്ടിലെത്തിയപ്പോള്‍ പൂച്ച സ്റ്റാറായി. ഇഹലോകത്തും വെര്‍ച്വല്‍ ലോകത്തും ഗസ്താവോ സംസാര വിഷയമായി. ഇപ്പോള്‍ ഗസ്താവോ കാരണം റെജിനും പ്രശസ്തനാണ്.

കോവിഡ് കാലത്ത് ഒരു മനുഷ്യന്‍ രാജ്യം വിട്ട് സഞ്ചരിക്കുന്ന എല്ലാ നൂലാമാലകളുമുണ്ടായിരുന്നു ഗസ്താവോയുടെ ഇന്ത്യന്‍ യാത്രയ്ക്ക്. പാസ്പോര്‍ട്ടും, മൈക്രോ ചിപ്പും, വാക്സിനേഷനും... പോരാത്തതിന് ശൈത്യ രാജ്യത്ത്‌ നിന്നും ചൂടുകാലത്തിലേക്കുള്ള യാത്രയ്ക്ക് മറ്റ് പല തയ്യാറെടുപ്പുകളും വേണ്ടി വന്നു. ഗസ്താവോയുടെ വിശേഷങ്ങളിലേയ്ക്ക്. 

Cotent Highlights: story of Cat Gustavo worth 1.5 lakhs