കാറുകള്‍ അപ്രത്യക്ഷമാകുന്ന നഗരങ്ങള്‍

ഒരു നഗരത്തിന്റെ പൈതൃകവും സംസ്‌കാരവും അടുത്തറിയണമെങ്കില്‍ നടന്നുതന്നെ കാണണം. ലോകത്ത് ഇരുപതോളം മഹാനഗരങ്ങളില്‍ നിന്ന് കാറുകള്‍ അപ്രത്യക്ഷമാവുകയാണ്. ഇക്കൂട്ടത്തില്‍ ചാര്‍മിനാര്‍ കൂടി ഇടം പിടിച്ചിരിക്കുകയാണ്. 1591-ല്‍ ഖുതബ് ഷാ ആണ് ചാര്‍മിനാര്‍ നിര്‍മ്മിച്ചത്. നൂറ്റാണ്ടികള്‍ക്കിപ്പുറം ഭംഗിയ്ക്ക് കോട്ടംതട്ടാതിരിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ചാര്‍മിനാറിന് ചുറ്റും മോട്ടോര്‍ വാഹന ഗതാഗതം നിര്‍ത്തലാക്കി. ലണ്ടനിലെ വിഖ്യാതമായ ഓക്‌സ്‌ഫോഡ് സ്ട്രീറ്റ് 2020ല്‍ കാല്‍നടകേന്ദ്രമായി മാറും. ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനിലെ സ്‌ട്രോജെറ്റില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവ് ഇപ്പോള്‍ കാല്‍നടകേന്ദ്രമാക്കി മാറിയിരിക്കുന്നു. മൊറോക്കോയിലെ രണ്ടാമത്തെ വലിയ നഗരമായ ഫേസ് എല്‍ ബാലിയില്‍ കാല്‍നടയായി മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.