ഒരു കഷ്ണം കാർഡ്ബോർഡോ ബേസ് ബോർഡോ കയ്യിൽ കിട്ടിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നയാളാണ് എറണാകുളം സ്വദേശി ഷിജി. വിറയ്ക്കുന്ന കൈകളുമായി സ്കൂളിലെത്തിയപ്പോൾ അധ്യാപകരും കൂട്ടുകാരും കളിയാക്കിയതിനെ തുടർന്ന് ഏഴാം ക്ലാസ്സിൽ പഠനം നിർത്തിയ ഷിജി കാർഡ്ബോർഡ് ആർട്ട് സ്വയം പഠിച്ചെടുക്കുകയായിരുന്നു.