1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ അമ്പതാം വാര്‍ഷികം രാജ്യം 'സ്വര്‍ണിം വിജയ് വര്‍ഷ്' ആയി ആഘോഷിക്കുകയാണ്. ഇന്ത്യന്‍ നാവികസേന നിര്‍ണായക പങ്കുവഹിച്ച യുദ്ധമെന്ന പ്രത്യേകത കൂടി ഈ ഇന്ത്യാ-പാക് യുദ്ധത്തിനുണ്ട്.
പാക് സേനയില്‍ കനത്ത നാശം വിതച്ച കറാച്ചി തുറമുഖ ആക്രമണത്തിന്റെ ഓര്‍മയ്ക്കായാണ് നാവികസേന 'ഡിസംബര്‍ 4 നേവി ഡേ' ആയി ആചരിക്കുന്നത്. ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നാവികസേന തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൈവരിച്ച ശക്തിയെക്കുറിച്ചും സംസാരിക്കുകയാണ് റിട്ടയേഡ് നേവി പൈലറ്റും മലയാളിയുമായ ക്യാപ്റ്റന്‍ പി. രാജ്കുമാര്‍.
യുദ്ധത്തിനപ്പുറം പ്രകൃതിക്ഷോഭങ്ങളും മറ്റുമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്ന ശക്തിയായും നാവികസേന മാറിക്കഴിഞ്ഞു എന്നു പറയുന്നു രാജ്കുമാര്‍.
35 വര്‍ഷത്തെ സര്‍വ്വീസിനിടെ അന്റാര്‍ട്ടിക്കയില്‍ തുടങ്ങി സുനാമി, ഓഖി രക്ഷാപ്രവര്‍ത്തനങ്ങള്‍ വരെയുള്ള ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നിരവധി മെഡലുകള്‍ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് ഓഖിയ്ക്കിടെ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ അതിസാഹസികമായി രക്ഷിച്ചതിന് രാജ്യം 'ശൗര്യചക്ര' നല്‍കി ആദരിച്ചു.
വീശിയടിക്കുന്ന ചുഴലിയ്ക്കിടെ രാത്രിയില്‍ നൈറ്റ് വിഷന്‍ എക്വിപ്‌മെന്റ്‌സ് പോലുമില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും നാവികസേനയുടെ മറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്യാപ്റ്റന്‍ രാജ്കുമാര്‍ മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിവരിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..