അടച്ചിടൽ കാലത്ത് കോവിഡ് മഹാമാരിയെ പോരാടി തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് നമ്മൾ ഓരോരുത്തരും. അങ്ങനെയൊരു പോരാട്ടത്തിലാണ് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി രാജു എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പി. രാജേന്ദ്രകുമാർ. തന്റെ ഉടമസ്ഥതയിലുള്ള രണ്ട് ബസുകളാണ് രാജു മിനി ആശുപത്രികളാക്കി നാട്ടിലെ ആശുപത്രിക്കും പോലീസിനും നൽകിയത്. ആവശ്യമെങ്കിൽ സ്വന്തം ഉടമസ്ഥതയിലുള്ള കൂടുതൽ ബസുകളിൽ ഇതേ രീതിയിലുള്ള സംവിധാനമൊരുക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. മിനി ആശുപത്രിക്ക് പിന്നിലെ അധ്വാനത്തേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് രാജേന്ദ്രകുമാർ.