കാലികൾക്കായി തൊഴുത്തിന് പകരം ബംഗ്ലാവ്. ഇതിലാകട്ടെ സങ്കൽപിക്കാവുന്നതിലും അധികം സൗകര്യങ്ങളും. മത്സരത്തിനുള്ള കാളക്കൂറ്റൻമാർക്കായി പണിത ബംഗ്ലാവ് മലപ്പുറം എടപ്പാൾ ഐലക്കാടാണ്.

കെ.വി. മുഹമ്മദ് ഹാജിയുടെ ബം​ഗ്ലാവിനോളം പ്രൗഢിയുണ്ട് വീടിന് മുന്നിലെ ഈ മണിമാളിത്തൊഴുത്തിന്. കേരളത്തിലെ കാളപൂട്ടിന്റെ രാജാക്കന്മാരാണ് ഇവിടത്തെ താമസക്കാർ. തേക്കുമരത്തിൽ പണിത അറകൾ, ചൂടുകൂടുമ്പോൾ തണുപ്പിക്കാൻ ഫാനുകൾ, റബ്ബർ ഷീറ്റുകൊണ്ടാണ് നിലമൊരുക്കിയത്.