അതിവേഗത്തിന്‍റെ ഇക്കാലത്തും കാളവണ്ടി ഉപയോഗിക്കുന്ന ഒരു  കുടുംബം  ഉണ്ട് കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനത്ത്. ഏഴരപ്പതിറ്റാണ്ടിന്റെ ചരിത്രമുണ്ട് ഈ കാളവണ്ടിക്ക്.

ഇത്തിത്താനംകാരൻ പാപ്പൻ ചേട്ടനിൽ തുടങ്ങി മകൻ ജോസഫിലൂടെ മൂന്നാം തലമുറയിലെ ജോയ്സിൽ എത്തിനിൽക്കുന്നു ആ ചരിത്രം. ചങ്ങനാശ്ശേരി ചന്തയിൽ നിന്നും ഇത്തിത്താനത്തേക്ക് ചരക്കുസാധനങ്ങൾ കൊണ്ടുവന്നത് ഇപ്പോഴും  ജോസഫിന്റെ ഓർമകളിലുണ്ട്.