ബോബ് കട്ട് സെങ്കമലം എന്നുപറഞ്ഞാൽ ആനപ്രേമികൾ മുഴുവൻ അറിയും. മന്നാർ​ഗുഡി രാജ​ഗോപാല ക്ഷേത്രത്തിലെ താരമാണിവൾ. ഉയർന്ന മസ്തകവും നീണ്ട തുമ്പിക്കൈയുമൊക്കെയാണ് കൊമ്പന്മാർക്ക് അഴകാകുന്നതെങ്കിൽ സെങ്കമലം എന്ന ചെന്താമരയെ സുന്ദരിയാക്കുന്നത് വെട്ടിയൊതുക്കി നിർത്തിയിരിക്കുന്ന മുടിയാണ്. വെയിലേറ്റാൽ സ്വർണനിറമാകുന്ന മുടി.