ഫാത്തിമയും നര്‍മ്മദയും ശ്രദ്ധേയരാകുന്നത് പഠന മികവുകൊണ്ട് മാത്രമല്ല ഇതര മേഖലകളിലും  കഴിവ് തെളിയിച്ചതു കൊണ്ട് കൂടിയാണ്. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഈ മിടുക്കികള്‍ പെണ്‍കുട്ടികളുടെ സംസ്ഥാന ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ കൂടിയാണ്. ആലുവ ബ്ലൈന്‍ഡ് സ്‌കൂളില്‍ ഒരേ ക്ലാസില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച ഈ കൂട്ടുകാരികളുടെ നേട്ടങ്ങളിലും അപൂര്‍വ്വമായൊരു സമാനത കാണാം..