ജീവിതത്തോട് പൊരുതാൻ കാഴ്ചയെന്തിന് ? പുലര്‍ച്ചെ മൂന്നുമുതൽ രാത്രി 10 വരെ ആക്ടീവാണ് സജിമോന്റെ കട


കോട്ടയം കറുകച്ചാലിൽ മണിമല റൂട്ടിൽ കൂത്രപ്പള്ളി പള്ളിക്ക് മുൻവശത്തായി ഒരു കടയുണ്ട്. സജിമോന്റെ കട. ചായയും ലഘുഭക്ഷണങ്ങളും പഴങ്ങളും എല്ലാം ഇവിടെ കിട്ടും. പക്ഷേ കടയല്ല, ഇവിടുത്തെ കടക്കാരനാണ് താരം. കഴിഞ്ഞ 20 വർഷമായി അന്ധതയെ അതിജീവിച്ച് ആത്മധൈര്യത്തോടെ ജീവിതം മുന്നോട്ടു നയിക്കുന്ന സജിമോന്റെ കടയാണിത്. കാഴ്ച പൂർണമായി നഷ്ടപ്പെട്ടെങ്കിലും അയാൾ തളർന്നില്ല. സ്വന്തമായി ജോലിചെയ്ത് ജീവിക്കുമെന്ന ദൃഢനിശ്ചയത്തോടെ ബാങ്കിൽ നിന്നും ലോണെടുത്ത് ഒരു കട തുടങ്ങി.

വെളുപ്പിന് മൂന്നുമണിക്ക് എഴുന്നേറ്റ് അദ്ദേഹം ജോലി തുടങ്ങും. രാത്രി പത്തുമണിവരെയും കടയും സജിമോനും ആക്ടീവായിരിക്കും. കീറിയ നോട്ടുകൾ കൊടുത്തും തൂക്കത്തിൽ വ്യത്യാസം വരുത്തിയും ചിലർ പറ്റിക്കാറുണ്ടെന്ന സങ്കടമുണ്ട് സജിയ്ക്ക്. എല്ലാവരെയും പോലെ ഒത്തിരി ആഗ്രഹങ്ങൾ ഉണ്ടെന്നും കണ്ണുകാണില്ലെന്നു കരുതി ആഗ്രഹങ്ങൾ കുറക്കാൻ പറ്റുമോ എന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

Content Highlights: blind man runs shop in kottayam, inspirational stories

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented