ജന്മനാ കാഴ്ചശക്തി നഷ്ടപ്പെട്ടതാണ് പുഷ്പക്ക്. ഭര്‍ത്താവ് വിലാസന് അഞ്ചാം വയസിലും. കവലകള്‍ തോറും പാടിയാണ് എറണാകുളം കുറുപ്പംപടി സ്വദേശികളായ ഇവരുടെ ജീവിതം. പക്ഷേ കോവിഡ് തകര്‍ത്തത് ഇവരുടെ ഉപജീവനമാര്‍ഗമാണ്. ഇനി എന്ന് തങ്ങളുടെ ഉപജീവനമാര്‍ഗം തേടിയിറങ്ങാന്‍ സാധിക്കുമെന്ന് അറിയാതെ കഴിയുകയാണ് ഇരുവരും.