മരിയനാട് തോട്ടം മേഖലയിൽ കടുവ ശല്യം തുടങ്ങിയിട്ട് മൂന്ന് മാസമായി, കടുവയെ പേടിച്ച് വീട്ടിലേക്ക് ഓട്ടോ വിളിച്ച് വന്ന ബിനും വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ബാഗ് എടുക്കാൻ മറന്നു. വീണ്ടും ഓട്ടോ സ്റ്റാന്റിലേക്ക് നടന്ന് പോയി ബാഗെടുത്തു. തിരിച്ച് വരുമ്പോൾ പിറകിൽ നിന്ന് ഒരു മുരളൽ കേട്ടത് ബിനുവിന് ഓർമയുണ്ട് , തിരിഞ്ഞു നോക്കിയപ്പോളേക്കും കടുവ ബിനുവിന് നേരെ ചാടി, നിലത്ത് വീണുപോയ ബിനു ഒരു വിധത്തിൽ എഴുന്നേറ്റോടി ഒരു മരത്തിൽ കയറി, എന്നിട്ടും കടുവ വിട്ടില്ല താഴെ നിന്ന് അലറി, മരത്തിൽ നിന്ന് താഴെ വീഴ്ത്താൻ നോക്കി, പേടിച്ച് വിറച്ച് മരത്തിൽ നിന്ന് താഴെ വീഴാതിരുന്നത് ഭാഗ്യം കൊണ്ടെന്ന് പറയുന്നു ബിനു.
ഒരു വിധത്തിൽ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ആളുകളെ വിളിച്ച് കൂട്ടി, ആളുകളുടെ ബഹളം കേട്ടതോടെ കടുവ ഓടിമറഞ്ഞു. ജീവനും കൊണ്ട് ബിനു ഓടിക്കയറിടയത് ഒരു മെലിഞ്ഞ മരത്തിലാണ്, ഇത്ര ഉറപ്പില്ലാത്ത മരത്തിൽ കയറിയാൽ പൊട്ടി താഴെ വീഴില്ലെ എന്ന് ചോദിച്ചപ്പോൾ ബിനുവിന്റെ മറുപടി ഇങ്ങനെ കടുവ പിടിക്കാതിരക്കണമെങ്കിൽ മെലിഞ്ഞ മരത്തിലേ കയറാവൂ. വണ്ണമുള്ള മരത്തിൽ കയറിയാൽ കടുവയും കയറിപ്പറ്റും, മെലിഞ്ഞ മരത്തിൽ അള്ളിപ്പിടിച്ച് കയറാൻ കടുവയക്ക് പറ്റില്ലെന്നാണ് ഈ കാടിന്റെ മക്കൾ പറയുന്നത്.
Content Highlights: binu the man who survived a close encounter with tiger
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..