കോഴിക്കോട് മേയർ ബീനാഫിലിപ്പിന്റെ പ്രിയപ്പെട്ട ശിഷ്യൻ മുകേഷ് വീണ്ടും പുസ്തകം കയ്യിലെടുക്കുകയാണ്. ഇത്തവണ ഓൺലൈൻ ആയിട്ടാണ് പഠനം. മാതൃഭൂമി ന്യൂസ് വാർത്ത കണ്ട് കാസർക്കോടുള്ള ലിവ് ടു സ്മൈൽ അക്കാദമിയാണ് മുകേഷിനെ വീണ്ടും അക്ഷര ലോകത്തേക്ക് കൂട്ടി കൊണ്ടു വരുന്നത്. വീണ്ടും പഠിച്ചുകൂടേ എന്ന ബീന ഫിലിപ്പിന്റെ ഒറ്റ ചോദ്യമാണ് മുകേഷിനെ പഠനവഴിയിലേക്ക് വീണ്ടുമെത്തിച്ചത്. പ്ലസ് ടുവിന് പരാജയപ്പെട്ട വിഷയങ്ങൾ എഴുതിയെടുക്കുക എന്നതാണ് മുകേഷിന് മുന്നിലുള്ള ആദ്യലക്ഷ്യം.