മുളക് കടിച്ചാൽ ഉമ്മൻചാണ്ടി, പഴം ചവച്ചാൽ വെള്ളാപ്പള്ളി, ഇനി പുളിയാണെങ്കിലോ വി.എസ്. അച്യുതാനന്ദനും. മിമിക്രിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ബേസിൽ ബെന്നിയുടെ കണ്ടുപിടിത്തങ്ങളാണിത്. യാദൃശ്ചികമായാണ് പഴവും പച്ചക്കറിയും ഉപയോ​ഗിച്ചുള്ള മിമിക്രിയിലേക്ക് എത്തുന്നതെന്ന് ബേസിൽ പറയുന്നു.