കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാണ് ലോകം മുഴുവന്‍. മഹാമാരിയെ തുരത്താനുള്ള കഠിനപ്രയത്‌നമാണെങ്ങും. മാസ്‌കും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ എത്രയൊക്കെ ബോധവത്ക്കരണമുണ്ടായിട്ടും, കര്‍ശന നിയന്ത്രണങ്ങളുണ്ടായിട്ടും ചില കാര്യങ്ങള്‍ പാലിക്കാന്‍ നാമിപ്പോഴും തയ്യാറാവുന്നില്ല. മാസ്‌ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കുന്നുണ്ടെങ്കിലും അത് പാലിക്കാത്തവര്‍ നമുക്ക് ചുറ്റും നിരവധിയുണ്ട്. വ്യക്തിശുചിത്വത്തിനൊപ്പം ശീലിക്കേണ്ട പുതിയ ശീലം ഇപ്പോഴും പാലിക്കാത്തവര്‍ക്കായി ബോധവത്ക്കരണ വീഡിയോ ഒരുക്കിയിരിക്കുകയാണ് ഭിന്നശേഷിക്കാരായ കുറച്ച് പേര്‍. ഇവര്‍ പറയുന്നത് കേള്‍ക്കൂ. ഈ വീഡിയോയില്‍ മാസ്‌ക്കിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുന്നവര്‍ മാതൃഭൂമി ഡോട്ട് കോമിന്റെ അതിജീവനം എന്ന പരമ്പരയില്‍ അതിജീവനത്തിന്റെ കഥ പറഞ്ഞവരാണ്.