കോവിഡും ലോക്ഡൗണും ദുരിതം വിതക്കുമ്പോള്‍ ഇന്ധനവില വര്‍ധിക്കുകയും കൂടി ചെയ്യുന്നതോടെ ദുരിതത്തിലായിരിക്കുകയാണ് ഓട്ടോ ടാക്‌സി തൊഴിലാളികള്‍. ഒരു ദിവസം മുഴുവന്‍ ഓടുമ്പോള്‍ 150 രൂപയായിരിക്കും ലഭിക്കുക.

ഇതില്‍ നിന്നും നിത്യ ചെലവിന് പോലുമുള്ള വക കണ്ടെത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ഇവര്‍. ഇന്ധനവില കുതിച്ചുയരുമ്പോള്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.