ഓണം ബമ്പർ അടിച്ചത് തനിക്കാണെന്ന് മനസിലാക്കിയ ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർ ജയപാലൻ. ലോട്ടറി അടിച്ചെന്ന് തോന്നുന്നുവെന്ന് അമ്മയോടുമാത്രം പറഞ്ഞു. ഭാര്യയോടോ മക്കളോടോ പറഞ്ഞില്ല. ലോട്ടറിയടിച്ചെന്നും  പിറ്റേദിവസം ബാങ്കിൽ പോകാൻ കൂടെ വരണമെന്നും മകന്റെ ഭാര്യാപിതാവിതാവിനോട് മാത്രം പറഞ്ഞു. ടിക്കറ്റ് ബാങ്കിലെത്തി കൈമാറി മാനേജർ പറഞ്ഞപ്പോൾ മാത്രമാണ് ബമ്പറടിച്ച വിവരം പുറത്ത് പറയുന്നത്. കുറേ കടങ്ങളുണ്ട് അത് വീട്ടണം. എന്നും പോയി പ്രാർത്ഥിക്കുന്ന ഒരമ്പലമുണ്ട് വീടിനടുത്ത്. ആ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് എന്തെങ്കിലും കൊടുക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.