ഭാഷകളുടെ അതിര്‍ വരമ്പുകളെ സംഗീതം കൊണ്ട് തോല്‍പിച്ചുകളഞ്ഞു കോഴിക്കോട്ട് കീഴരിയൂര്‍കാരിയായ ആര്യ നന്ദ. ഹിന്ദി അറിയാതെ ഒരു ഹിന്ദി റിയാലിറ്റി ഷോയിലെത്തി വിജയ കിരീടം ചൂടിയ ഏഴാം ക്ലാസുകാരി. സി ടി വി സരിഗമപ റിയാലിറ്റി ഷോയില്‍ തെന്നിന്ത്യയില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ട ഏക ഗായികയായിരുന്നു ഈ കൊച്ചുമിടുക്കി. 

ഒന്നാം ക്ലാസ് മുതല്‍ തുടങ്ങിയ സംഗീത പഠനം.ഇതുവരെ കേരളത്തിന് അകത്തും പുറത്തുമായി 450 ഓളം വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടര വയസ്സുള്ളപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രാങ്കണത്തില്‍ അരങ്ങേറ്റം കുറിച്ചതാണീ കൊച്ചുമിടുക്കിയുടെ സംഗീത ജൈത്രയാത്ര.

Content highlights: Sa Re Ga Ma Pa star Aya Nanda shares her experience