
screengrab
പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ഡോ. ആര്യാ ഗോപി, അന്‍സ ജോസ്, ഗ്രേസ് എബ്രഹാം, മേഘ്ന, ദീപ്തി, ഷെല്ലി, ഡോട്ടി ജോണ്‍ എന്നിവരാണ് വിജയദശമി നാളില്‍ വീണ്ടും ഒന്നിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ മത്സരത്തില്‍ കലാതിലകം കൂടിയായിരുന്ന മേഘ്ന പ്രഫഷണല്‍ നൃത്തരംഗത്ത് ഇപ്പോഴും സജീവ സാന്നിധ്യമാണ്
ജോലിയും കുടുംബവും തിരക്കുകളുമായി വിവിധ രാജ്യങ്ങളിലാണ് പലരും. മറ്റ് ചിലര്‍ ഇന്ത്യയില്‍ തന്നെ വിവിധ ഭാഗങ്ങളില്‍. പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറവും നൃത്തത്തില്‍ തുടങ്ങിയ ആത്മബന്ധം ഞങ്ങള്‍ തുടരുന്നു. ആ സന്തോഷമുണ്ട്. വീണ്ടും എന്നാണിനി ഒരുമിച്ചൊരു വേദിയില്‍ എന്ന ചോദ്യത്തിന് പുറത്താണ് ഈ ഒരു ഉദ്യമത്തെ കുറിച്ച് ആലോചിച്ചതെന്ന് ഡോ.ആര്യാ ഗോപി പറയുന്നു.
ഡോ.ആര്യാ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
'അറിവിന്റെയും കലയുടെയും ഈ ദിനം സംശുദ്ധമായ ഒരു കൂട്ടുചേരലിനു സാക്ഷിയാകുന്നു .ഞങ്ങളുടെ ചിലങ്കത്താളങ്ങള് ദേവഗിരിയുടെ മണ്ണും വിണ്ണും തൊട്ടു ഓര്‍മയില്‍ നൃത്തം ചെയുന്നു.കൈമുദ്രകളും മുഖഭാവങ്ങളും ചോടുവെയ്പുകളും ഊര്ജ്ജസൗന്ദര്യത്തിന്റെ ആ പഴയപെണ്കുട്ടികളായി, പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ഞങ്ങളെ പകര്ത്തിവെക്കുന്നത്തിന്റെ ആനന്ദം വാക്കുകളിലൊതുക്കാനാകുന്നില്ല .......!ഷെല്ലി ചേച്ചിയും ദീപ്തിചേച്ചിയും മേഘ്നയും ഡോട്ടിയും ഗ്രേസും അന്‍സയും ഞാനും .... മനസ്സ്കൊണ്ട് ഞങ്ങളോടൊപ്പമാടിയ റെമിതയും....അര്‍ഥപൂര്‍ണമായ ചില നിമിഷങ്ങള്‍ ഇതാ.....????വരാനിരിക്കുന്ന പരീക്ഷണനടനങ്ങളുടെ മുന്നോടിയായി.....വിരസമായ ഈ കോറോണക്കാലം ചിലങ്കകള്‍ കിലുക്കി ഞങ്ങള്‍ തരണം ചെയ്യും......!'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..