ഊരകം മലയുടെ താഴ്വരയിലെ പാടത്ത് അരുണ്‍ എന്ന ഭിന്നശേഷിക്കാരനായ കര്‍ഷകന്റെ പ്രതീക്ഷകള്‍ നാമ്പിട്ടു തുടങ്ങിയിട്ടുണ്ട്. കൃഷി ചെയ്യാന്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചാല്‍ മനസ്സാണ് മുഖ്യമെന്ന് അരുണ്‍ പറയും. 

സ്വന്തം ഇഷ്ടത്തിന് ചലിപ്പിക്കാന്‍ കഴിയാത്ത ശരീരമോ, മനസ്സിലുള്ളത് പറയാന്‍ പോലും സാധിക്കാത്ത സംസാരവൈകല്യമോ ഒന്നും അതിന് തടസ്സമല്ലെന്നാവും അരുണിന്റെ മറുപടി. 

മണ്ണാണ് ശാശ്വതമായ സത്യമെന്നാണ് ഈ കര്‍ഷകന്റെ തിരിച്ചറിവ്. മണ്ണിലൂടെ നിരങ്ങി നീങ്ങി ഈ കര്‍ഷകന്‍ നട്ട 50 വാഴകള്‍ക്ക് മാത്രമുണ്ട് നൂറു മേനിയിലധികം തിളക്കം.