ഇന്ന് ലോക പുസ്തക ദിനം. അക്ഷരങ്ങളിലേക്ക് മനുഷ്യന്‍ തിരിച്ചു നടക്കുകയാണ് ഈ കോവിഡ് കാലത്ത്. ആശങ്കകളെ മായിച്ചു കളയുന്ന പ്രതീക്ഷകള്‍ കൂടിയാണ് ഈ വായനക്കാലം മനസ്സുകള്‍ക്ക് സമ്മാനിക്കുന്നത്. താളിയോലകളില്‍ നിന്ന് ഓണ്‍ലൈന്‍ വരെ എത്തിയിരിക്കുന്നു വായനാശീലം. പുസ്തകങ്ങളെയും എഴുത്തുകാരെയും ആദരിക്കുകയും വായന പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി പുസ്തക ദിനം കൂടി
1995-ല്‍ പാരീസില്‍ ചേര്‍ന്ന യുനെസ്‌കോയുടെ പൊതുസമ്മേളനത്തിലാണ് ഏപ്രില്‍ 23 ലോകപുസ്തകദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. ഡാണ്‍ ക്വിക്സോട്ട് എന്ന ക്ലാസിക്കിന്റെ രചയിതാവായ സെര്‍വാന്റിസിനെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെ 1923-ല്‍ സ്‌പെയിനിലെ പുസ്തകവ്യാപാരികളാണ് അദ്ദേഹത്തിന്റെ ചരമദിവസമായ ഏപ്രില്‍ 23 എന്ന തീയതിയെ പുസ്തകങ്ങളുമായി ബന്ധിപ്പിച്ചത്.
വില്യം ഷേക്സ്പിയറുടെ ചരമദിനവും ചരിത്രകാരനായിരുന്ന ഇന്‍കാ ഗാര്‍സിലാസോ ഡി ലാ വേഗയുടെ ചരമദിനവും ഏപ്രില്‍ 23 തന്നെയാണ്. മൗറിസ് ഡ്രുവോണ്‍, ഹാല്‍ദോര്‍ കെ. ലോക്സ്നെസ്, വ്ലാഡിമിര്‍ നബാക്കോവ്, ജോസപ് പ്ലാ, മാനുവല്‍ മെജിയാ വലെയോ എന്നിവരുടെ ജന്മദിനവും അന്നാണ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..